Player FM - Internet Radio Done Right
Checked 1y ago
Menambahkan four tahun yang lalu
Konten disediakan oleh AKHILESH. Semua konten podcast termasuk episode, grafik, dan deskripsi podcast diunggah dan disediakan langsung oleh AKHILESH atau mitra platform podcast mereka. Jika Anda yakin seseorang menggunakan karya berhak cipta Anda tanpa izin, Anda dapat mengikuti proses yang diuraikan di sini https://id.player.fm/legal.
Player FM - Aplikasi Podcast
Offline dengan aplikasi Player FM !
Offline dengan aplikasi Player FM !
Podcast Layak Disimak
DISPONSORI
R
Ready For Love with Hilary Silver


1 #80: Dating Over 50 is Actually The Best Time 11:59
11:59
Putar Nanti
Putar Nanti
Daftar
Suka
Menyukai11:59
Most women I talk to over 40, 50, and 60 say the same thing: “I never thought I’d be here, dating at this stage of life.” And let’s be honest, midlife dating often gets a bad rap. But the truth? It can be the BEST time in your life to find real love… if you know how to approach it. In this episode, we talk about why dating now can be easier, more authentic, and more fulfilling than ever—and how shifting your perspective can change everything. Episode Highlights: Why dating now can feel easier and more authentic than ever The freedom that comes from wanting—not needing—a partner How showing up as your true self changes who you attract Why self-acceptance is magnetic How trusting yourself shapes every choice you make in love Episode Breakdown: 00:00 Dating Over 50: Why It’s the Best Time for Love 00:53 Meet Hilary 01:47 Midlife Dating Truths 02:07 Reason 1: Maturity & Clarity 03:44 Reason 2: Desire, Not Need 05:08 Reason 3: Authentic Self 07:06 Reason 4: Confidence & Magnetism 08:52 Reason 5: Self-Trust & Boundaries 10:28 Why It’s Never Too Late for Love Dating now isn’t about chasing chemistry or proving your worth—it’s about finding a true, equal partnership that adds to your already beautiful life. ✨ I’m Hilary Silver, LCSW, former psychotherapist turned master coach and founder of Ready for Love. I help high-achieving women show up in love as confidently as they do in their careers. 💡 Through this podcast, I share my WOMAN-centered, SELF-centered approach—time-tested methods that blend psychology, brain science, relationship skills, and no-BS dating advice. 🎙️ Since 2017, we’ve helped over 10,000 women with a 98% success rate, making Ready for Love the #1 program in the world for women who’ve tried everything else. 🎯 Watch my free masterclass to learn the proven 4-step Ready for Love Method: https://readyforloveinc.com/masterclass 💬 Apply for a free Love Breakthrough Call with my team: https://readyforloveinc.com/apply…
Ka Cha Ta Tha Pa | Malayalam Podcast
Tandai semua (belum/sudah) diputar ...
Manage series 2969632
Konten disediakan oleh AKHILESH. Semua konten podcast termasuk episode, grafik, dan deskripsi podcast diunggah dan disediakan langsung oleh AKHILESH atau mitra platform podcast mereka. Jika Anda yakin seseorang menggunakan karya berhak cipta Anda tanpa izin, Anda dapat mengikuti proses yang diuraikan di sini https://id.player.fm/legal.
Podcasting about movies, history,and book https://anchor.fm/kachatathapa
…
continue reading
20 episode
Tandai semua (belum/sudah) diputar ...
Manage series 2969632
Konten disediakan oleh AKHILESH. Semua konten podcast termasuk episode, grafik, dan deskripsi podcast diunggah dan disediakan langsung oleh AKHILESH atau mitra platform podcast mereka. Jika Anda yakin seseorang menggunakan karya berhak cipta Anda tanpa izin, Anda dapat mengikuti proses yang diuraikan di sini https://id.player.fm/legal.
Podcasting about movies, history,and book https://anchor.fm/kachatathapa
…
continue reading
20 episode
Semua episode
×K
Ka Cha Ta Tha Pa | Malayalam Podcast

1 മലയാളത്തിന്റെ ആദ്യത്തെയും അവസാനത്തെയും പിൻഗാമി | The first and last 'pingami' of Malayalam 4:14
4:14
Putar Nanti
Putar Nanti
Daftar
Suka
Menyukai4:14
ഗോളാന്തരവാർത്ത' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട് ഒരു ചെറിയ ഇടവേളയെടുത്ത് അന്തിക്കാട്ടെ വീട്ടിലിരിക്കുമ്പോൾ ഒരു ഫോൺ കോൾ വന്നു. തിരക്കഥാകൃത്തായ രഘുനാഥ് പലേരിയുടേതായിരുന്നു അത്. സൗഹൃദസംഭാഷണത്തിന് ശേഷം താൻ എഴുതിയ ചെറുകഥ ഒന്ന് വായിക്കാൻ സമയം കിട്ടുമോ എന്ന് രഘുനാഥ് സത്യനോട് ചോദിച്ചു. സത്യ ൻ ചിരിച്ചു കൊണ്ട് അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. "കുമാരേട്ടൻ പറയാത്ത കഥ" എന്നായിരുന്നു കഥയുടെ പേര്. ക്രൈം സ്വഭാവമുള്ള കഥ. സ്ഥിരം സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ സ്വഭാവമുള്ളതല്ലായിരുന്നു അത്. "ഇതെന്തിനാ എന്നെ കൊണ്ട് വായിപ്പിച്ചത്?" - സത്യൻ ചോദിച്ചു. "ഈ കഥയ്ക്ക് ഒരു സത്യൻ അന്തിക്കാട് സിനിമയുടെ സ്വഭാവം കൈവന്നാൽ നന്നായിരിക്കും. ഒരു കുടുംബത്തിന്റെ നഷ്ടം ഹൃദയസ്പർശിയായി അവതരിക്കപ്പെടുന്നത് സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ആണ്. ഇതൊരു പക്കാ ക്രൈം ത്രില്ലറായി കാണാൻ എനിക്ക് താല്പര്യവുമില്ല," രഘുനാഥ് മറുപടി പറഞ്ഞു. സത്യൻ രഘുനാഥിനോട് തിരക്കഥ എഴുതാൻ ആവശ്യപ്പെട്ടു. കഥാനായകന് ഒരു മോഹൻലാൽ കഥാപാത്രത്തിന്റെ സ്വഭാവം ആദ്യമേ തോന്നിയിരുന്നു. അഞ്ച് വർഷത്തോളം മോഹൻലാൽ ചിത്രങ്ങൾ ചെയ്യാതിരുന്ന സത്യൻ, വൈകാതെ രഘുനാഥിനെയും കൂട്ടി മോഹൻലാലിനെ കണ്ട് തിരക്കഥ ചർച്ച ചെയ്തു. തിരക്കഥയുടെ പുതുമ കണ്ട് മോഹൻലാൽ അപ്പോൾ തന്നെ ഡേറ്റ് നൽകി. ഒപ് പം, ചിത്രം തന്റെ പ്രൊഡക്ഷൻ ബാനറായ പ്രണവം ആർട്സ് നിർമിക്കുമെന്ന വാക്കും നൽകി. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൊച്ചിയിലെ സുജാത തീയേറ്ററിൽ വച്ചായിരുന്നു നടത്തിയത്. അതേസമയം മോഹൻലാൽ-പ്രിയദർശൻ ചിത്രമായ 'തേന്മാവിൻ കൊമ്പത്തി'ന്റെ ഡബ്ബിങ് ജോലികളും അവിടെ പുരോഗമിച്ചിരുന്നു. പിൻഗാമിയുടെ ഫസ്റ്റ് കോപ്പി കണ്ട പ്രിയദർശൻ ചിത്രത്തിന്റെ റ ിലീസ് 'തേന്മാവിൻ കൊമ്പത്തി'നൊപ്പം ആണെന്ന് അറിഞ്ഞ് അത് നീട്ടിവച്ചുകൂടെ എന്ന് ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന സത്യൻ, "തേന്മാവിൻ കൊമ്പത്തിന്റെ റിലീസും നീട്ടി വെക്കാം," എന്ന് തമാശയായി പറഞ്ഞു. റിലീസിന് മുൻപ്, ഇതൊരു ആക്ഷൻ ചിത്രമാണെന്ന് തോന്നിക്കാനായി "ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്!" എന്ന ടാഗ് ലൈൻ തീരുമാനിച്ച് പോസ്റ്ററുകൾ അച്ചടിച്ചു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായ സത്യൻ അന്തിക്കാട് -മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ അന്നേ സിനിമാപ്രേമികളിൽ ചർച്ചയായിരുന്നു. ആദ്യം റിലീസായത് 'തേന്മാവിൻ കൊമ്പത്ത്' ആയിരുന്നു. അധികം വൈകാതെ 'പിൻഗാമി'യും റിലീസായി. വിജയചിത്രമായ 'തേന്മാവിൻ കൊമ്പത്തി'നു മുന്നിൽ അധികം കളക്ഷൻ നേടാൻ പിൻഗാമിയ്ക്ക് ആയില്ല. എങ്കിലും പിൽക്കാലത്ത് സിനിമാപ്രേമികൾ ഒരു കൾട്ട് മൂവി ആയി 'പിൻഗാമി'യെ വാഴ്ത്തി. എല്ലാം കഴിഞ്ഞപ്പോൾ പ്രിയൻ പറഞ്ഞ വാക്കുകളായിരുന്നു സത്യന്റെ മനസ്സിൽ: "നല്ല ചിത്രങ്ങൾ ജനങ്ങൾ സ്വീകരിക്കാൻ ചില കാലങ്ങളുണ്ട്.. ഇത് കാലം തെറ്റി ഇറങ്ങിയ ചിത്രമായിരുന്നു!"…
K
Ka Cha Ta Tha Pa | Malayalam Podcast

1 നാഗവല്ലിക്ക് വിലക്കപ്പെട്ട രാഗം | The forbidden raga 3:37
3:37
Putar Nanti
Putar Nanti
Daftar
Suka
Menyukai3:37
സംഗീതത്തിന്റെ ആദ്യകാല ഗ്രന്ഥങ്ങളിൽ പരാമർശിച്ചിരിക്കുന്ന വളരെ പുരാതനമായ ഒരു രാഗമാണ് ആഹിരി. സവിശേഷമായ ഒരു ഘടനയുള്ള ആഹിരിയുടെ അന്തർലീനമായ ഭാവം ഭയാനകവും ദിവ്യത്വവുമാണ്. ഇത് നമ്മളിൽ ശാന്തമായ ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. ആഹിരിയുടെ ഏറ്റവും അടുത്ത രാഗം അസവേരിയാണ്. ഘണ്ട, പുന്നഗവരളി എന്നിവയും ആഹിരിയുമായി സാമ്യതകൾ കാണിക്കുന്ന രാഗങ്ങളാണ് ആഹിരി നമ്മളിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥ വളരെ അതുല്യമായതിനാൽ , ആഹിരി രാഗം വളരെ ആകർഷകമാണ്, ഭക്ഷണത്തെയും ആഹിരിയെയും കുറിച്ചുള്ള മിഥ്യയെ രണ്ട് തരത്തിലാണ് വ്യാഖ്യാനിക്കുന്നത് - അതിൽ ഒന്നാമത്തേതാണ് , ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് ഭക്ഷണം നിഷേധിക്കപ്പെടും എന്നുള്ളത് , മറ്റു ചിലർ അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു -ആഹിരി രാഗം ആലപിച്ചാൽ നിങ്ങൾക്ക് വിശപ്പ് തോന്നില്ല. പശ്ചാത്തലത്തിൽ വാദ്യോപകരണങ്ങളൊന്നുമില്ലാതെ നിങ്ങൾ കേൾക്കുമ്പോൾ വളരെ ശാന്തവും ആകർഷകവുമായ അപൂർവ രാഗങ്ങളിൽ ഒന്നാണ് ആഹിരി. തെക്കിനിയിൽ നിന്ന് കേൾക്കുന്ന പാട്ടിനു പഴമ തോന്നിക്കുവാൻ വേണ്ടിയാണ് എം ജി രാധാകൃഷ്ണൻ ആഹരി എന്ന പഴക്കമേറിയ രാഗം മണിച്ചിത്രത്താഴിനു വേണ്ടി ഉപയോഗിച്ചത്. സിനിമാ സംഗീതത്തിൽ അന്നുവരെ കേൾക്കാത്ത ഒരു രാഗം ഈ ചിത്രത്തിൽ പരീക്ഷിക്കണം എന്ന നിർബന്ധം ആണ് അദ്ദേഹത്തെ ആഹരിയിൽ ഒരു ഗാനം ചെയ്യാൻ പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകൾ പഴക്കം ഉണ്ട് ആഹരി രാഗത്തിന്. സംഗീത ശാസ്ത്രം അനുസരിച്ച് 8 ആമത്തെ മേളകർത്താരാഗം ആയ ഹനുമത്തോഡിയിൽ നിന്നാണ് ആഹരി ജനിച്ചിരിക്കുന്നത്. അതല്ല 14 മത് മേളം വകുളാഭരണത്തിന്റെ ജന്യം ആണെന്നും പറയപ്പെടുന്നു. ആഹരി എന്നും ആഹിരി എന്നും വിളിക്കാറുണ്ട് ഈ രാഗത്തിനെ. ആഹരി ഒരു ഭാഷാംഗ രാഗമാണ് . ജനകരാഗത്തിൽ നിന്നല്ലാതെ അന്യസ്വരം ഈ രാഗത്തിൽ വരുന്നു. അതായത് ചെറിയ ' ഗ ' അന്യ സ്വരമായി വരുന്നത് കൊണ്ടാണ് തോഡിയുടെ ജന്യവും ആവാം എന്ന് പറയാൻ കാരണം. ഈ രാഗം പാടിയാൽ ആഹാരം കിട്ടുകയില്ല എന്നൊരു അന്ധവിശ്വാസം നിലനിൽക്കുന്നുണ്ട്. ഒട്ടനവധി സ്വാതിതിരുനാൾ കൃതികൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്. " പനിമതി മുഖി ബാലെ " എന്ന കൃതി ആഹരിയുടെ മനോഹരങ്ങളായ ചില പ്രയോഗങ്ങൾ ഉള്ളവയാണ്. 'വരാളി ' രാഗം പോലെ ആഹരിയും ഗുരുക്കന്മാർ ശിഷ്യർക്ക് വിശദമായി പഠിപ്പിച്ചു കൊടുക്കാറില്ല. വളരെ നിഗൂഡമായ ആഹരിയുടെ വിശദരൂപം ഇന്നും അവ്യക്തമാണ്.…
K
Ka Cha Ta Tha Pa | Malayalam Podcast

1 അർജന്റീനയുടെയും ബ്രസീലിന്റെയും വൈരത്തിന് പിന്നിൽ | Behind the rivalry between Argentina and Brazil 3:48
3:48
Putar Nanti
Putar Nanti
Daftar
Suka
Menyukai3:48
ലോക ഫുട്ബോളിൽ ഏറ്റവും വലിയ വൈരം നിലനിൽക്കുന്നത് ബ്രസീലും അർജൻറീനയും തമ്മിലാണ് ആ വൈരത്തിന് പിന്നിൽ ഫുട്ബോള്‍ മാത്രമാണോ കാരണം അതോ രാഷ്ട്രീയ കാരണങ്ങൾ മറ്റെന്തെങ്കിലുമുണ്ടോ ? 2014 വേൾഡ് കപ്പ് സെമിഫൈനലിൽ ബോലോ ഹൊറിസോണ്ടയിൽ 7-1ജർമ്മനിയോട് തോറ്റു പുറത്തായതിന്റെ പിറ്റേന്ന് ബ്രസീലിയൻ പത്രം എഴുതിയത് ഇങ്ങനെയാണ് the dream is over ,nightmare persists എന്തെന്നാൽ ബദ്ധവൈരികളായ അർജൻറീന മറക്കാനാ സ്റ്റേഡിയത്തിൽ കപ്പു ഉയർത്തുക എന്നത് ബ്രസീലിനെ സംബന്ധിച്ച് ഒരു ദുസ്വപ്നമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടു വരെ അർജൻറീന സ്പെയിനിന്റെ കോളനിയും ബ്രസീൽ പോർച്ചുഗലിന്റെ കോളനിയുമായിരുന്നു പിന്നീട് സ്വതന്ത്രമായതിനു ശേഷം ഇന്നത്തെ ഉറുഗ്വെയുടെ അതിരുകൂടിയായ റിയോ ഡി പ്ലാറ്റ അഥവാ റിവർപ്ളേറ്റ് എന്ന ആഴി തീരം പിടിച്ചെടുക്കാനുള്ള കച്ചവട ഭൂമി കൈക്കലാക്കാനുള്ള നൂറ്റാണ്ടുകളുടെ യുദ്ധമാണ് ചോരക്കളിയാണ് ഈ വൈരത്തിന് പിന്നിൽ 1860ലാണ് റിയോ ഡി പ്ലാറ്റ ബേസിനിൽ എത്തിപ്പെട്ട ബ്രിട്ടീഷ് നാവികർ വഴി ഫുട്ബോൾ അർജൻറീനയിൽ എത്തിപ്പെടുന്നത് പിന്നീട് അർജൻറീനയിൽ സ്ഥാപിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാലയങ്ങൾ വഴി ഫുട്ബോൾ അർജൻറീനയാകെ വ്യാപിക്കുന്നു പതിറ്റാണ്ടുകൾക്ക് ശേഷം ചാൾസ് വില്യം മില്ലർ എന്ന വ്യക്തി വഴി ബ്രസീലിൽ ഫുട്ബോൾ എത്തിപ്പെടുന്നു ബ്രസീലിലെ സാവോപോളയിൽ ജനിച്ച വില്യം മില്ലർ ബാരിസ്റ്റർ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നു 1894ൽ പഠനം കഴിഞ്ഞ് ബ്രസീലിൽ കപ്പലിറങ്ങുമ്പോൾ അയാളുടെ കൈവശം ഒരു തുകൽ പന്തും ഹാംപ്ഷയർ ഫുട്ബോൾ അസോസിയേഷന്റെ കുറച്ചു കളി നിയമങ്ങളുമുണ്ടായിരുന്നു.. പിന്നീടയാൾ സാവോ പോളോ അത്ലറ്റിക് ക്ലബ് രൂപീകരിച്ച് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നതോടുകൂടി ബ്രസീലിൽ ഫുട്ബോളിന്റെ ജാതകം തെളിഞ്ഞു ബ്രസീലിലെ സാധാരണക്കാർക്കിടയിൽ ഫുട്ബോൾ വലിയ സ്വാധീനം ചെലുത്തിത്തുടങ്ങി 1914ൽ അർജൻറീനിയൻ സ്ഥാനപതി ജൂലിയ റോക ബ്രസീലുമായി ഉണ്ടായ പ്രശ്നങ്ങളുടെ മുറിവുണക്കാൻ റോക്കകപ്പ് എന്ന പേരിൽ ഒരു ഫുട്ബോൾ ടൂർണ്ണമെൻറ് തുടങ്ങി വർഷങ്ങളായി തുടർന്നിരുന്ന പ്രശ്നങ്ങളുടെ മുറിവുണക്കാൻ തുടങ്ങിയ ടൂർണമെന്റ് പുതിയൊരു വൈരത്തിന് തുടക്കമിട്ടു.. 1914 മുതൽ 1976 വരെ തുടർന്നിരുന്ന റോകകപ്പ് ടൂർണമെന്റിൽ ആദ്യ കിരീടമുൾപ്പെടെ എട്ടുതവണ കാനറികൾ ചാമ്പ്യന്മാരായി നാല് തവണ ആൽബിസെലസ്റ്റുകൾ കിരീടംചൂടി എന്നാൽ അർജൻറീനയും ബ്രസീലും തമ്മിൽതല്ലിയിരുന്ന റിയോ ഡി പ്ലാറ്റ ഉൾപ്പെടുന്ന സിസ് പ്ലാറ്റിന എന്ന ഉറുഗ്വേ അർജന്റീനക്കും ബ്രസീലിനും മറ്റ് യൂറോപ്യൻ രാജ്യങ്ങൾക്കും മുൻപേ ലോകകപ്പുയർത്തിയെന്നത് കാലത്തിന്റെ കാവ്യനീതി 1930ലെ ആദ്യലോകകപ്പ് ഫൈനലിൽ അർജൻറീനയുടെയും 1950ല്‍ മാരക്കാനയിൽ ബ്രസീലിന്റെയും കണ്ണീർ വീഴ്ത്തി ഉറുഗ്വേ ലോകചാമ്പ്യന്മാരായി 1914 തുടങ്ങിയ ഫുട്ബോൾ വൈരം പഴയതിനേക്കാൾ ശക്തമായി അർജൻറീനയും ബ്രസീലും തമ്മിൽ ഇന്നും തുടർന്നുപോകുന്നു..…
K
Ka Cha Ta Tha Pa | Malayalam Podcast

1 The wonder of world cinema |ലോകസിനിമയിലെ അത്ഭുതം 9:51
9:51
Putar Nanti
Putar Nanti
Daftar
Suka
Menyukai9:51
സ്റ്റീഫൻ കിങ്ങിന്റെ റീറ്റ ഹേയ്വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷൻ എന്ന ഹ്രസ്വനോവലിനെ ആസ്പദമാക്കി ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷൻ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ് കഥ പുരോഗമിക്കുന്നത്. 1947-ൽ നിരപരാധിയായ ആൻഡി ഡുഫ്രെയ്ൻ എന്ന ബാങ്ക് ഉദ്യോഗസ്ഥനെ ഭാര്യയുടെ കൊലപാതകക്കുറ്റം ചുമത്തി ഇരട്ട ജീവപര്യന്തം വിധിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. മെയിനിലെ ഷൊഷാങ്ക് ജയിലിൽ തീർത്തും നിരാശനായി എത്തുന്ന ആൻഡിക്ക് ജയിൽ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ല. ജയിലിലെ സഹഅന്തേവാസിയും അനധികൃതമായി വസ്തുക്കൾ ജയിലിലേക്ക് കടത്തുന്നയാളുമായ റെഡുമായി ഇയാൾ പരിചയം സ്ഥാപിക്കുന്നു. ആന്റിയും റെഡുമായുള്ള സൗഹൃദമാണ് ചലച്ചിത്ര ഇതിവൃത്തം. ആന്റിയായി ടിം റോബിൻസും റെഡായി മോർഗൻ ഫ്രീമാനും വേഷമിട്ടു. 1994 ഒക്ടോബർ 15-ന് ദ ഷോഷാങ്ക് റിഡംപ്ഷൻ പ്രദർശനത്തിനെത്തി. ബോക്സ് ഓഫീസിൽ തകർന്നടിയാനായിരുന്നു ചിത്രത്തിന്റെ നിയോഗം. മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാനാകാത്ത ചെറിയ വരവ് മാത്രമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് ലഭിച്ചത്. സ്റ്റീഫൻ സ്പിൽബെർഗിന്റെ ജുറാസ്സിക് പാർക്കിനോടും ക്വെന്റിൻ ടാരന്റിനോയുടെ പൾപ്പ് ഫിക്ഷനോടും ഏറ്റു മുട്ടാനാകാതെ ദ ഷോഷാങ്ക് റിഡംപ്ഷൻ പരാജയപ്പെട്ടു. എന്നാൽ നിരൂപകർ ഈ ചിത്രത്തെ തള്ളിപ്പറഞ്ഞില്ല.അവരിൽനിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻപ്രചാരം നേടി. ഇന്ന് ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ട് ദേശഭാഷഭേദമില്ലാതെ നിരൂപകപ്രശംസയും നേടി ദ ഷോഷാങ്ക് റിഡംപ്ഷൻ യാത്ര തുടരുന്നു. സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി തുടരുന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ചിത്രത്തിലെ സംഭാഷണങ്ങളാണ്. ജയിലിനകത്ത് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന ആന്‍ഡിയുടെയും റെഡിന്റെയും സംഭാഷണങ്ങള്‍. ജീവിതത്തെക്കുറിച്ചുള്ള ഒറ്റപ്പെട്ടവരുടെ കാഴ്ചപ്പാടുകളും, പ്രതീക്ഷ നഷ്ടപ്പെട്ട കഥാപാത്രങ്ങളും, പിന്നീടുള്ള തിരിച്ചറിവുകളുമെല്ലാമാണ് സംഭാഷണങ്ങളുടെ കരുത്ത്. പതിയെ തുടങ്ങുകയും പിന്നീട് പ്രേക്ഷകരെ അകത്തേക്ക് വലിച്ചിടുകയും ചെയ്യുന്ന ചിത്രത്തിന്റെ അവതരണത്തിന് കരുത്തു പകരുന്നതും ഇത് സംഭാഷണങ്ങള്‍ തന്നൊയാണ്. സിനിമ അവതരിപ്പിക്കുന്നത് റെഡ് എന്ന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ്. റെഡ് ആയി വേഷമിട്ടത് മോര്ഗന് ഫ്രീമാനും. സംവിധായകന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് മോര്ഗന് ഫ്രീമാന്‍ തന്നെയായിരുന്നു. മോര്ഗന് ഫ്രീമാന്റെ ശബ്ദത്തിലൂടെ നരേഷനിലൂടെ പിന്നീട് സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ഷോഷാങ്ക് റിഡംപ്ഷന് തന്നെയായിരിക്കും. പല സംഭാഷണങ്ങളും വീണ്ടും വായിക്കുമ്പോള്‍ പോലും പ്രേക്ഷകര്‍ക്ക് ആ ശബ്ദം അനുഭവിക്കാന്‍ കഴിയും, അതിന് പകരം മറ്റൊന്ന് ആലോചിക്കാനാകാത്ത തരത്തില്‍ അദ്ദേഹം അത് മനോഹരമാക്കിയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഓസ്കര് നോമിനേഷനും താരത്തിന് ലഭിച്ചു. ജയില്‍ ജീവിതം പ്രമേയമായ ചിത്രത്തിലെ തടവുകാരായെത്തുന്ന പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ തൊടുന്നതാണ്. അതിലൊന്നാണ് ജെയിംസ് വൈറ്റ്മോറിന്റെ ബ്രൂക്സ്. ആന്‍ഡിയും റെഡും കഴിഞ്ഞാല്‍ ഒരുപക്ഷേ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുക ഈ കഥാപാത്രത്തെ ആയിരിക്കും. ജീവിതം മുഴുവനെടുക്കാനാണ് തങ്ങളെ ജയിലിലേക്ക് അയക്കുന്നതെന്നും അത് തന്നെയാണ് അവര്‍ എടുക്കുന്നതെന്നും ചിത്രത്തില്‍ ഒരു സംഭാഷണമുണ്ട്. ബ്രൂക്കിന്റെ കഥാപാത്രത്തിലൂടെ അത് പ്രേക്ഷകരെ കാണിച്ചു നല്‍കുന്നുമുണ്ട്. ആയുഷ്കാലം മുഴുവന്‍ ജയിലിനകത്ത് കഴിഞ്ഞ ബ്രൂക്കിന്റെ പുറത്തെത്തിയതിന് ശേഷമുള്ള ജീവിതം സിനിമ കണ്ട ഓരോര്‍ത്തര്‍ക്കും മറക്കാനാവാത്തത്. പിന്നാലെ റെഡ് പുറത്തിറങ്ങിക്കഴിയുമ്പോഴേക്കും ജീവിതം എങ്ങനെ ജയില്‍ കവര്‍ന്നെടുത്തു കഴിഞ്ഞുവെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ടാകും.…
K
Ka Cha Ta Tha Pa | Malayalam Podcast

1 Heir of the Kohinoor Diamond |കോഹിനൂർ രത്നത്തിന്റെ അവകാശി 4:48
4:48
Putar Nanti
Putar Nanti
Daftar
Suka
Menyukai4:48
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ കൊല്ലൂർ ഖനിയിൽനിന്നാണ് കോഹിനൂർ രത്നം ഖനനം ചെയ്തത്. അതോടെ ആ പ്രദേശത്തെ ഭരണകൂടമായ കാകാത്യ സാമ്രാജ്യത്തിന്റെ കൈകളിൽ ഈരത്നമെത്തി. 1323ൽ തുഗ്ലക് സൈന്യം കാകാത്യ രാജാക്കന്മാരെ കീഴടക്കി രത്നം സ്വന്തമാക്കുകയും തുഗ്ലക് ആസ്ഥാനമായ ഡൽഹിയിലേക്ക് രത്നം എത്തുകയും ചെയ്തു. തുഗ്ലക് വംശത്തിന്റെ പതനത്തിനു ശേഷം സയ്യിദ് രാജവംശത്തിനും പിന്നീട് ലോധി രാജവംശത്തിനും കോഹിനൂർ സ്വന്തമായി. 1526 ലെ പാനിപ്പത്ത് യുദ്ധത്തോടുകൂടി മുഗൾ സാമ്രാജ്യത്തിന്റെ കൈകളിലേക്ക് രത്നം എത്തി. മുഗൾ രാജവംശത്തിലെ ഷാജഹാൻ ചക്രവർത്തി കോഹിനൂർ രത്നത്തെ മയൂരസിംഹാസനത്തിൽ പതിപ്പിക്കുകയും ചെയ്തു. 1739 ൽ നാദിർ ഷാ മയൂര സിംഹാസനവും കോഹിന്നൂർ രത്നവും കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി. നാദിർഷയാണ് കോഹ് ഇ നൂർ എന്ന പേര് രത്നത്തിന് നൽകിയതെന്ന് കരുതപ്പെടുന്നു.നാദിർഷയുടെ മരണത്തോടെ അദ്ദേഹത്തിന്റെ ചെറുമകനായ മിർസ ഷാരൂഖിന്റെ കൈകളിലായി.1751ൽ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹമ്മദ് ഷാ അബ്ദാലി, നാദിർഷയുടെ കോഹിനൂർ രത്നം, അഹമ്മദ് പിൻ ഷായുടെ കൈകളിലായി. 1809 ൽ ദുറാനി ചക്രവർത്തി പരമ്പരയിൽപ്പെട്ട ഷാ ഷൂജ, അർധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ടതോടെ രത്നവുമായി ഇദ്ദേഹം പാലായനം ചെയ്തു ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിംഗിന് അഭയം തേടി. രത്നം 1813ൽ ഷാ ഷൂജയിൽനിന്ന് രഞ്ജിത് സിങ്ങ് സ്വന്തമാക്കി.1849ലെ രണ്ടാം ആംഗ്ലോ സിഖ് യുദ്ധത്തിൽ സിഖുകാരെ ബ്രിട്ടീഷുകാർ തോൽപ്പിച്ചതോടെ രത്നം ബ്രിട്ടീഷുകാരുടെ കൈകളിലെത്തുകയും അമൂല്യമായ ആ സമ്പത്ത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയുടെ ഭരണാധികാരിയായ വിക്ടോറിയ രാജ്ഞി കോഹിനൂർ രത്നം തന്റെ കിരീടത്തിന്റെ ഭാഗമാക്കി.…
K
Ka Cha Ta Tha Pa | Malayalam Podcast

1 A Jewish admirer of Hitler |ഹിറ്റ്ലറുടെ ആരാധകനായ ജൂതൻ 7:58
7:58
Putar Nanti
Putar Nanti
Daftar
Suka
Menyukai7:58
''ഹിറ്റ്ലറുടെ ഉപദേശക വൃന്ദത്തിൽ ഒരു ജൂതനുണ്ടായിരുന്നു...!! '' പണ്ട് എവിടെ നിന്നോ വായിച്ച ഒരെഴുത്താണ്.അതിലെ ആധികാരികതയും സത്യവും എത്രത്തോളമുണ്ടെന്നെനിക്ക് പറയാൻ കഴിയില്ല. എങ്കിലും ആ ഒരേട്..അത് ചൂണ്ടിപറയുന്ന കാര്യങ്ങൾ എല്ലാ കാലത്തും പ്രസക്തമാണ്... ലോകം കണ്ട ഏറ്റവും പൈശാചികനായ മനുഷ്യൻ ഹിറ്റ്ലറിന്റെ പിണിയാളുകളിൽ ഒരു ജൂതനുണ്ടായിരുന്നു.. തീർച്ചയായും അതൊരു വിചിത്രമായ സംഗതിയാണ്..ദശ ലക്ഷക്കണക്കിന് ജൂതരെ വേട്ടയാടി ഉന്മൂലനം ചെയ്ത ഹിറ്റലർക്കും നാസികൾക്കും വേണ്ടപ്പെട്ടവനായ ജൂതനോ.. !! അതെ.. നാസികൾ ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതിന്റെ പാരമ്യത്തിലാണ് ആ ജൂതൻ ഹിറ്റ്ലറുമായി അടുത്തബന്ധമുള്ള ഏജന്റുകൾ വഴി നാസി കൂടാരത്തിൽ എത്തുന്നതും ഹിറ്റ്ലറുമായി ചങ്ങാത്തം സ്ഥാപിക്കുന്നതും.. # courtesy for the writer…
K
Ka Cha Ta Tha Pa | Malayalam Podcast

1 The gun that killed Gandhi | ഗാന്ധിയെ കൊന്ന തോക്ക് 2:19
2:19
Putar Nanti
Putar Nanti
Daftar
Suka
Menyukai2:19
Beretta M1934. 9mm Semi-automatic pistol Serial number 606824 റിവോള്‍വറല്ല എങ്കിലും 7 റൗണ്ട് വെടിവെയ്ക്കാന്‍ കഴിയുമായിരുന്ന ഇത് 1934-ലാണ് നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ രീതിയനുസരിച്ച് ഫാസിസ്റ്റ് ഇറ്റലിയില്‍ നിര്‍മ്മിക്കപ്പടുന്ന എല്ലാ ഫയര്‍ആമുകളിലും അത് നിര്‍മ്മിക്കപ്പെട്ട വര്‍ഷം മുദ്രണം ചെയ്യുമായിരുന്നു- അറബിക് അക്കങ്ങളിലല്ല, റോമന്‍ അക്കങ്ങളില്‍. അതനുസരിച്ച് ഇൗ പിസ്റ്റളിലെ വര്‍ഷം XII എന്നായിരുന്നു. കാരണം, മുസോളിനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫാസിസ്റ്റ് കലണ്ടര്‍ 1922 ഒക്ടോബര്‍ 28-നാണ് തുടങ്ങിയത്. സീരിയല്‍ നമ്പര്‍ 606824 ആയ ഈ പിസ്റ്റള്‍, മുസ്സോളിനിയുടെ അബിസീനിന്‍ ആക്രമണകാലത്ത് (Second Italo-Ethiopian War), റോയല്‍ ഇറ്റാലിയന്‍ ആര്‍മിയിലെ ഒരു ഓഫീസറുടെ കെെവശമായിരുന്നു. യുദ്ധത്തില്‍ എത്തിയോപ്പിയ (അബിസീനിയ പഴയ പേര്) തോറ്റതിനുശേഷം ആ പിസ്റ്റള്‍ പിന്നീടെപ്പോഴോ ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലെ ഒരു ഓഫീസര്‍ക്ക് പാരിതോഷികമായി ലഭിച്ചു.അങ്ങനെ ഇന്ത്യയിലെത്തിയ ആ പിസ്റ്റള്‍ പിന്നീട് ആരുടെയെല്ലാം കെെമറിഞ്ഞുവെന്നറിയില്ല. അവസാനം അത് ഗ്വാളിയോറിലെ ജഗദീഷ് പ്രസാദ് ഗോയല്‍ എന്ന ആയുധവ്യാപാരിയുടെ കെെയ്യിലെത്തി. ഗോയലില്‍ നിന്നും അത് ഗംഗാധര്‍ ദന്തവതെ എന്നൊരാള്‍ വാങ്ങി. അത് അയാള്‍ ഡോ. ദത്താത്രയാ എസ്. പാര്‍ച്ചൂനെയെ ഏല്‍പ്പിച്ചു. അത്, 1948 ജനുവരി 20-ന്, ഗ്വാളിയറില്‍ നിന്നും വന്ന ഒരു യുവാവ് ഒരു വൃദ്ധനെ വെടിവെക്കാനായി കൊണ്ടുപോയി. മുമ്പ് രണ്ടുതവണ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചതാണ്. പക്ഷേ, ആരൊക്കയോ പിടിച്ചുമാറ്റിക്കളഞ്ഞു. അതിനിടവരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായാണ് വീണ്ടും പോയത്. പക്ഷേ, 9 mm പുറത്തെടുക്കാനായില്ല. അവസാനം ഒരു ദിവസം, 1948 ജനുവരി 30 വെെകുന്നേരം അതേ വൃദ്ധന്, പ്രാര്‍ത്ഥനയ്ക്കെന്നും പറഞ്ഞ് ഡെല്‍ഹിയിലെ ഒരു വലിയ കെട്ടിടത്തില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ തക്കത്തിനു കിട്ടി- സമയം നോക്കി. 5.12 pm.ഉടുപ്പിടാത്ത കിഴവനായിരുന്നു. വയസ്സ് 79 വരും. നെഞ്ചിനുനേരേ പിടിച്ച് മൂന്നു വെടി വെച്ചു. ഏഴു റൗണ്ട് പോകുമായിരുന്നു. വേണ്ടെന്ന് വെച്ചു. വേഗം വന്ന കാറില്‍ കയറി മടങ്ങി. കോടതിയില്‍ പോകേണ്ടിവന്നു, പിന്നീട്. പക്ഷേ, സമര്‍ത്ഥനായ വക്കീല്‍ ആ പിസ്റ്റള്‍ വന്ന വഴി മറച്ചു. യുവാവിന്റെ അനന്തരവളായ ഹിമാനി സവര്‍കര്‍ അച്ഛനോടു ജീവിതാവസാനം വരെ ചോദിച്ചിരുന്നുവത്രേ- ''അച്ഛാ, ഈ തോക്ക് എങ്ങനെയാ നമ്മുടെ വീട്ടിലെത്തിയത്..?'' അച്ഛന് ഗോപാല്‍ ഗോഡ്സേ വരിച്ച മൗനം ഇന്ത്യയുടെ ഔദ്യോഗികചരിത്രം അതേപടി ഇപ്പോഴും നിലവറയിലിട്ടു സൂക്ഷിക്കുന്നു. പിസ്റ്റളിന്റെ പേര് ഒന്നുകൂടി പറയട്ടേ.. M 1934 - 0.380 ACP - Beretta - Semi Automatic Pistol - Serial Number 606824…
K
Ka Cha Ta Tha Pa | Malayalam Podcast

1 Justice is more important than law; Gandhi said | നിയമമല്ല നീതിയാണ് പ്രധാനം; ഗാന്ധി പറഞ്ഞത് | 🎙️🎙️ 9:11
9:11
Putar Nanti
Putar Nanti
Daftar
Suka
Menyukai9:11
ഗാന്ധിജിയോട് ഒരിക്കൽ ഒരു കുട്ടി ചോദിച്ച ചോദ്യമുണ്ട്; ബാപ്പുജി എന്താണ് ജനാധിപത്യം? അപ്പോൾ ഗാന്ധിജി പറഞ്ഞു നിങ്ങൾ ഒരു ഓട്ടമത്സരത്തിൽ പങ്കെടുത്ത് ജയിച്ചു കഴിയുമ്പോൾ നിങ്ങൾ ജയിച്ചു എന്ന് മാത്രം ധരിക്കാതെ കൂടെ ചിലർ ഓടിയിരുന്നു എന്ന് കൂടി ഓർക്കുന്നതാണ് ജനാധിപത്യം ഒറ്റയ്ക്ക് ഓടിയാൽ ആരും ജയിക്കില്ല അതുകൊണ്ട് നിങ്ങൾ ജയിച്ചത് നിങ്ങൾ ജയിച്ചത് കൊണ്ട് മാത്രമല്ല കൂടെ ഓടി തോൽക്കാൻ ചിലർ ഉണ്ടായിരുന്നത് കൊണ്ട് കൂടിയാണ്.. അതുകൊണ്ട് മനുഷ്യവംശത്തിന്റെ എല്ലാ വിജയങ്ങൾക്ക് പിന്നിലും പരാജിതരുടെ വലിയൊരു നിര അദൃശ്യമായിട്ടുണ്ട് എന്ന ഓർമയുടെ പേരാണ് ജനാധിപത്യം..…
K
Ka Cha Ta Tha Pa | Malayalam Podcast

1 Dhritarashtra | ധൃതരാഷ്ട്രർ | മഹാഭാരത വ്യാഖ്യാനം | 🎙️sunil p ilayidom 9:03
9:03
Putar Nanti
Putar Nanti
Daftar
Suka
Menyukai9:03
മക്കൾ നൂറുപേരും മരിച്ചതറിഞ്ഞ്, ശാഖകളെല്ലാം വെട്ടിമാറ്റപ്പെട്ട ഒറ്റമരത്തെപ്പോലെ, ശോകഗ്രസ്തനായ ധൃതരാഷ്ട്രർ ധ്യാനനിമഗ്നനായി ഇരുന്നു. ആശ്രയവും ആശ്വാസവുമറ്റ ധൃതരാഷ്ട്രരെ സഞ്ജയനും വിദുരരും ആശ്വസിപ്പിച്ചു. "ദുഃഖം ഒഴിവാക്കണമെങ്കിൽ പശ്ചാത്തപിക്കേണ്ടതായ ഒന്നും ചെയ്യരുത് എന്നു പറഞ്ഞത് നീ ചെവിക്കൊണ്ടില്ല. ദുര്യോധനൻ, കർണൻ, ദുശ്ശാസനൻ, ശകുനി എന്നിവരുടെ അത്യാർത്തിക്ക് കൂട്ടുനിൽക്കരുതെന്നും അവരുടെ രാജ്യലോഭം കുരുവംശത്തെ നശിപ്പിക്കുമെന്നും നിന്നോട് പലവട്ടം പറഞ്ഞു. നീ അതൊന്നും കേട്ടില്ല. ബുദ്ധിഹീനനും അഹങ്കാരിയും ക്രൂരനും ലോഭബുദ്ധിയുമായ നിന്റെ മകനെ മാത്രമേ നീ കണ്ടിരുന്നുള്ളൂ. രാജാവേ, മഹാലുബ്ധനും അത്യാഗ്രഹിയുമായ നീ ആത്മരക്ഷാമാർഗം തേടിയില്ല. ഇപ്പോൾ ദുഃഖിച്ചിട്ട് ഒരു ഫലവുമില്ല". യുദ്ധം മുഴുവൻ കാണുന്നതിനുവേണ്ടി രാജാവായ ധൃതരാഷ്ട്രന്റെ പുറംകണ്ണായി വർത്തിച്ച സഞ്ജയൻ ഒരിക്കൽക്കൂടി ഹിതകരമായ വാക്കുകൾ പറഞ്ഞു. രാജാവേ, ഉയർച്ചകളെല്ലാം വീഴ്ചകളിലെത്തും. സംയോഗങ്ങൾ എല്ലാം വിയോഗങ്ങളിലും അവസാനിക്കും. ജീവിതം മരണത്തിലുമാണ് പര്യവസാനിക്കുന്നത്. നിന്റെ ലോകം നിന്റെ കർമംകൊണ്ട് നീതന്നെ ഉണ്ടാക്കിയതാണ്. അതിൽ ദുഃഖിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് ജ്ഞാനംകൊണ്ട് മനോദുഃഖത്തെ അകറ്റണം. ധൃതരാഷ്ട്രരുടെ ഉയർച്ചയിലും താഴ്ചയിലും വിട്ടുപിരിയാതെനിന്ന് രാജാവിനെ സേവിച്ച ജ്ഞാനിയായ അനുജൻ വിദുരൻ ജ്യേഷ്ഠനെ സമാശ്വസിപ്പിച്ചു. പക്ഷേ, ശോകഗ്രസിതമായിരുന്ന ധൃതരാഷ്ട്രർക്ക് അതിൽനിന്ന് ആശ്വാസംകൊള്ളാൻ കഴിഞ്ഞില്ല. ധൃതരാഷ്ട്രമനസ്സ് കലുഷമായിരുന്നു. പിതാവായ വ്യാസനും പുത്രനെ സമാശ്വസിപ്പിച്ചു. എല്ലാം കാലകല്പിതംതന്നെ. ലോകത്തെ നശിപ്പിക്കാൻ കലിയുടെ അംശമായി ഗാന്ധാരിയുടെ ജഠരത്തിൽ ജന്മമെടുത്തവനാണ് നിന്റെ പുത്രൻ ദുര്യോധനൻ. കാലഗതിയെ ഓർത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. കാലനിയോഗത്തിന് നീ നിമിത്തമായി എന്നുമാത്രം. ജീവികൾക്കെല്ലാം മരണത്തെ ഭയമാണ്. ഒരു ജീവിക്കും മരിക്കാൻ ഇഷ്ടമില്ല. നീ ഇഷ്ടപ്പെടാത്തത് മറ്റുള്ളവർക്കെതിരേ ചെയ്യാതിരിക്കണം. അതുകൊണ്ട് ഒരു ജീവിയെയും കൊല്ലരുത് മകനേ -വ്യാസൻ പറഞ്ഞുനിർത്തി. വ്യാസന്റെ വാക്കുകളും പുത്രനെ സമാശ്വസിപ്പിച്ചില്ല. ധൃതരാഷ്ട്രന്റെ മനസ്സ് ശോകത്താൽ തപിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് യുദ്ധം ജയിച്ച പാണ്ഡവർ കുരുശ്രേഷ്ഠരെ കാണാനെത്തിയത്. അവരും പശ്ചാത്താപ വിവശരായിരുന്നു. യുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോൾ എല്ലാം കൈവിട്ടുപോയി. യുദ്ധം അതിന്റെതന്നെ നീതിശാസ്ത്രവും രീതിശാസ്ത്രവും അനുസരിച്ച് മുന്നേറി. കൊല്ലാനും കൊല്ലപ്പെടാനുമുള്ള സാധ്യതകൾ മാത്രമേ യുദ്ധത്തിലുള്ളൂ. അതുകൊണ്ട് യുദ്ധമുഖത്തുനിൽക്കുന്ന യോദ്ധാക്കൾ കൊല്ലാനേ ശ്രമിക്കൂ, കൊല്ലപ്പെടാനാഗ്രഹിക്കയില്ല. അതുകൊണ്ട് യുദ്ധത്തിൽ ബന്ധുക്കളില്ല. ശത്രുക്കൾ മാത്രമേ ഉള്ളൂ. ശത്രുക്കളായി കരുതികൊന്നൊടുക്കിയത് പക്ഷേ, ബന്ധുക്കളെയായിരുന്നു. അതുകൊണ്ടുതന്നെ കൊല്ലപ്പെട്ടവരേക്കാൾ പരിതാപകരമായി കൊന്നവരുടെ അവസ്ഥ. എങ്കിലും തന്റെ മക്കളെ കൊന്ന് രാജ്യം നേടിയവരെ സന്തോഷത്തോടെ ആലിംഗനംചെയ്തു സ്വീകരിക്കാൻ ധൃതരാഷ്ട്രർക്ക് കഴിഞ്ഞില്ല. പാണ്ഡവർ കൃഷ്ണസമേതനായി ധൃതരാഷ്ട്രരെയും ഗാന്ധാരിയെയും കണ്ട് അനുഗ്രഹം യാചിക്കാനായി എത്തി. അപ്രീതിയോടെയാണെങ്കിലും ധർമജനെ ആലിംഗനംചെയ്ത് ധൃതരാഷ്ട്രർ ആശിർവദിച്ചു. പക്ഷേ, ഭീമനോട് പൊറുക്കാൻ ധൃതരാഷ്ട്രർക്ക് കഴിഞ്ഞില്ല. ശോകവും ക്രോധവും അടക്കിവെച്ച മനസ്സുമായിരിക്കുന്ന ധൃതരാഷ്ട്രരുടെ ഉള്ളിലിരിപ്പ് ശ്രീകൃഷ്ണന് മനസ്സിലായിരുന്നു. അതുകൊണ്ട് ഭീമന്റെ ഊഴമെത്തിയപ്പോൾ ഭീമനെ മാറ്റി ഭീമന്റെ ഇരുമ്പുപ്രതിമ ധൃതരാഷ്ട്രന്റെ മുന്നിൽനിർത്തി. പതിനായിരം ആനയുടെ കരുത്തുള്ള കുരുശ്രേഷ്ഠൻ ആ ഇരുമ്പ് പ്രതിമയെ ആലിംഗനംചെയ്ത് ഇടിച്ചുപൊടിച്ചു. ഈ ശ്രമത്തിനിടയിൽ ധൃതരാഷ്ട്രരുടെ ശരീരത്തിൽനിന്നും ചോരപൊടിഞ്ഞു. ഭീമൻ മരിച്ചു എന്നുതന്നെ ധൃതരാഷ്ട്രർ കരുതി. ക്രോധംകൊണ്ട് ജ്വരബാധയേറ്റ ധൃതരാഷ്ട്രർ ജ്വരം അടങ്ങിയപ്പോൾ വിലപിച്ചു. ധൃതരാഷ്ട്രരുടെ ഇംഗിതം നേരത്തേ മനസ്സിലായിരുന്നതുകൊണ്ട് ഭീമനെയല്ല, ദുര്യോധനൻ ഉണ്ടാക്കിവെച്ചിരുന്ന ഇരുമ്പുപ്രതിമയെയാണ് മുന്നിൽവെച്ചിരുന്നതെന്നും അങ്ങനെ മകൻ ഉണ്ടാക്കിയ ഭീമപ്രതിമയെയാണ് ഭവാൻ നശിപ്പിച്ചതെന്നും കൃഷ്ണൻ പറഞ്ഞു. ഇരുമ്പുപ്രതിമയിലടിച്ചാണ് ഗദായുദ്ധം പരിശീലിക്കുന്നത്. ഗദായുദ്ധപരിശീലനത്തിനായി ദുര്യോധനൻ ഉണ്ടാക്കിച്ചതായിരുന്നു ആ ഇരുമ്പ് പ്രതിമ. സ്വന്തം കുറ്റത്തിന് ഭവാൻ എന്തിന് മറ്റുള്ളവരോട് കോപിക്കുന്നു. ഈ ദുഷ്കൃതം മുഴുവൻ നിന്റെ സഹായത്തോടെ നിന്റെ മകനുണ്ടാക്കിയതാണ് രാജാവേ എന്ന് കൃഷ്ണൻ വിശദീകരിച്ചു. ഗാന്ധാരിയും കോപാകുലയായിരുന്നു. തന്റെ നൂറു മക്കളെയും കൊന്ന ഭീമനോട് പൊറുക്കാൻ അവർക്ക് കഴിഞ്ഞില്ല. ഭീതിയോടെയാണ് ഭീമൻ അവരുടെമുന്നിൽ നിന്നത്. ദുര്യോധനനെയും ദുശ്ശാസനനെയും കൊന്നതിൽ അവരുടെ അമ്മ ദുഃഖിതയും കോപാകുലയും ആയിരുന്നു. ഭീമൻ തൊഴുകൈയോടെ പറഞ്ഞു: ''ധർമാധർമം നോക്കിയില്ല. ജീവഭയംകൊണ്ട് കൊന്നു''.…
K
Ka Cha Ta Tha Pa | Malayalam Podcast

1 THREE WOMEN IN THE MAHABHARATA |മഹാഭാരതത്തിലെ മൂന്ന് പെണ്ണുങ്ങൾ| 🎙️sunil p ilayidom 4:45
4:45
Putar Nanti
Putar Nanti
Daftar
Suka
Menyukai4:45
ഗാന്ധാരി | ധൃതരാഷ്ട്രരുടെ പത്നിയും കൌരവരുടെ മാതാവുമായിരുന്നു ഗാന്ധാരി. ഗാന്ധാര രാജാവായിരുന്ന സുബലന്റെ പുത്രിയായിരുന്നു അവർ. സുബലന്റെ മൂത്തപുത്രനായിരുന്നു ശകുനി. ഗാന്ധാര രാജകുമാരിയായിരുന്ന ഗാന്ധാരി അന്ധനായ ഭർത്താവിനു ഇല്ലാത്ത കാഴ്ച ശക്തി തനിക്കും വേണ്ടെന്നു തീരുമാനിക്കുകയും കണ്ണ് മൂടിക്കെട്ടി ഒരു അന്ധയായി ജീവിക്കുകയുമായിരുന്നു ചെയ്തത്. ദുര്യോധനൻ, ദുശ്ശാസനൻ എന്നിവരുപ്പെടുന്ന നൂറു പുത്രന്മാരും ഒരു പുത്രിയുമായിരുന്നു (ദുശ്ശള) ഗാന്ധാരിയ്ക്കുണ്ടായിരുന്നത്.ധർമിഷ്ടയായിരുന്ന ഗാന്ധാരി എല്ലായ്പ്പോഴും മക്കളെ അധാർമിക പ്രവർത്തികളിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ധമായ പകയോടെ പാണ്ഡവരെ കണ്ടിരുന്ന ദുര്യോധനൻ പക്ഷെ ഈ വാക്കുകൾ ചെവിക്കൊണ്ടില്ല. പുത്രവാത്സല്യത്താൽ ധൃതരാഷ്ട്രരും ഗാന്ധാരിയുടെ വാക്കുകൾ അവഗണിച്ച് ദുര്യോധനന്റെ അധർമതിനു കൂട്ടുനിന്നു. ഭഗവാൻ കൃഷ്ണനെപ്പോലും ശപിക്കുവാൻ തപോബലമുള്ളവളായിരുന്നു ഗാന്ധാരി. അവൾ വാസ്തവത്തിൽ ഒരു ദേവിയായിരുന്നു . പാതിവ്രത്യ ശക്തിയാൽ അത്യധികം തപോബലവും നേടിയിരുന്നു . മക്കളെല്ലാം മരിച്ച ദുഃഖത്താൽ അലമുറയിട്ടു നിലവിളിച്ച ഗാന്ധാരി, ഭഗവാൻ കൃഷ്ണനെ ശപിക്കുകയുണ്ടായി . . കുന്തി | മഹാഭാരതത്തിലെ പാണ്ഡു മഹാരാജന്റെ പത്നിയും പഞ്ചപാണ്ഡവരിലെ ആദ്യ മൂന്ന് പേരുടെ അമ്മയുമാണ് കുന്തി യാദവകുലത്തിലെ സുരസേനന്റെ പുത്രിയും കൃഷ്ണന്റെ പിതാവ് വാസുദേവരുടെ സഹോദരിയുമാണ്. യദുകുലരാജൻ ശൂരസേനന്റെ മകളും വസുദേവരുടെ അനുജത്തിയുമാണ് പൃഥ. മക്കളില്ലാതിരുന്ന കുന്തി ഭോജന് ശൂരസേനൻ പൃഥയെ ദത്തുപുത്രിയായി നൽകി. കുന്തീഭോജമഹാരാജാവ് മകളായി ദത്തെടുത്ത ശേഷമാണ് കുന്തിയെന്ന പേര് കിട്ടിയത്. ഭാഗവതത്തിലും ഇവരുടെ കഥ പറയുന്നുണ്ട്. ഹൈന്ദവ ആചാരങ്ങളിൽ പ്രത്യേകിച്ച് വൈഷ്ണവന്മാർക്ക് വളരെ പ്രാധാന്യമുള്ള ഒരു വ്യക്തിയാണ് കുന്തി. ചെറുപ്പമായിരുന്നപ്പോൾ ദുർവാസാവ് മഹർഷി കുന്തിക്ക് ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നൽകി. ഈ വരത്തിൽ വിശ്വാസം വരാതെ പരീക്ഷണാർഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തൽഫലമായാണ് കർണ്ണൻ ജനിച്ചത്. കുന്തി കർണനെ ഒരു കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു.പിൽകാലത്ത് ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന് ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു.കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച് യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക് ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച് മാദ്രിയും രണ്ടുപേർക്ക് ജന്മം നൽകി - നകുലനും സഹദേവനും. |പാഞ്ചാലി( ദ്രൗപദി)| മഹാഭാരതയുദ്ധത്തിനു പെട്ടെന്നുള്ള ഒരു കാരണമായി ഭവിച്ചത് പാഞ്ചാലിയായിരുന്നു. ഒരിക്കൽ പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം കാണാനെത്തിയ കൗരവാദികൽ അവിടത്തെ കൊത്തുപണികൾ കണ്ടു മയങ്ങിപ്പോവുകയും ബുദ്ധിഭ്രമത്തിനിരയായി സ്ഫടികത്തെ ജലമെന്നും , ജലത്തെ സ്ഫടികമെന്നും തെറ്റിദ്ധരിച്ചു ജലത്തിൽ വീണും , തറയിലിഴഞ്ഞും ഇളിഭ്യരായിത്തീരുകയും ചെയ്തു . ഇതുകണ്ട് ദ്രൗപദിയും ഭീമനും കുടുകുടെ ചിരി തുടങ്ങി . കുരുടന്റെ മകനും കുരുടനാണെന്നു പറഞ്ഞു ദ്രൗപദി ദുര്യോധനനെയും സഹോദരങ്ങളെയും കളിയാക്കി . ഇതിൽ മനം നൊന്ത ദുരഭിമാനിയായ ദുര്യോധനൻ അന്ന് മുതൽ ദ്രൗപദിയെ ഒരു പാഠം പഠിപ്പിക്കാൻ തക്കം നോക്കിയിരുന്നു . അങ്ങനെയാണ് ചൂതിൽ പാണ്ഡവരെ ജയിക്കുന്നതും സഭയിൽ വസ്ത്രാക്ഷേപം ചെയ്തു ദ്രൗപദിയെ അപമാനിക്കുന്നതും . തന്നെ കടന്നു പിടിച്ച ദുശ്ശാസ്സനന്റെ മാറ് പിളര്‍ന്ന രക്തംകൊണ്ടു മാത്രമേ തന്റെ മുടി കെട്ടിവയ്ക്കൂവെന്നു ദ്രൗപദി പ്രതിജ്ഞ ചെയ്തു . ഇതുകൂടാതെ , സ്വയംവരത്തിനു മുന്നോടിയായി നടന്ന ആയുധപരീക്ഷയിൽ അർജുനനു തുല്യനായ കർണ്ണനെയും , തങ്ങളെയും പരസ്യമായി അവഹേളിച്ചു പാണ്ഡവരെ വരിച്ച ദ്രൗപദിയെ തുടക്കം മുതൽക്കു തന്നെ കൌരവര്ക്കും കർണ്ണനും പുച്ഛമായിരുന്നു . "സൂതപുത്രനെ ഞാൻ വരിക്കില്ല " എന്ന് പറഞ്ഞാണ് ദ്രൗപദി കർണ്ണനെ ഒഴിവാക്കിയത് . ആയുധപരീക്ഷയിൽ കര്ണ്ണൻ ജയിക്കുമെന്ന് ദ്രൌപദിക്ക് ഉറപ്പായിരുന്നു .…
K
Ka Cha Ta Tha Pa | Malayalam Podcast

1 Dark is the way ;Ashwathama | അശ്വത്ഥാമാവ് ; ഇരുട്ടാണ് വഴി |by sunil p ilayidom 6:08
6:08
Putar Nanti
Putar Nanti
Daftar
Suka
Menyukai6:08
ഏഴ് ചിരഞ്ജീവികളിൽ ഒരാളായ അശ്വത്ഥാമാവ് ദ്വാപരയുഗത്തില്മഹാഭാരത കാലഘട്ടത്തിലാണ് ജനിച്ചത്. കൌരവ ഗുരു ദ്രോണാചാര്യരുടെയും കൃപാചാര്യരുടെ സഹോദരി കൃപിയുടേയും മകനാണ്. ജനിച്ചപ്പോള്‍ ഇന്ദ്രലോകത്തിലെ കുതിര ഉച്ചൈസ്രവസിനെപ്പോലെ ഉച്ചത്തില്കരഞ്ഞതുകൊണ്ട് അശ്വത്ഥാമാവ് എന്ന് പേരിടണമെന്ന് അശരീരിയുണ്ടായി. അതാണ് പേരിനു പിന്നിലെ കഥ മഹാഭാരത യുദ്ധം കഴിഞ്ഞപ്പോള്ബാക്കിയായ കൌരവപ്പടയിലെ ചുരുക്കം ചിലരില്ഒരാളാണ് അശ്വത്ഥാമാവ്.( കൃതവര്‍മ്മാവും കൃപാചാര്യനുമാണ് പ്രമുഖരായ ര്മറ്റു രണ്ടുപേര്‍) ചിരഞ്ജീവിയായതുകൊണ്ട് അദ്ദേഹത്തിന് മരണമില്ല. ശ്രീകൃഷ്ണന്റെ ശാപം മൂലം ദുരിതവും കുഷ്റ്റരോഗവും പേറി അലഞ്ഞു നടക്കാനാണ് അശ്വത്ഥാമാവിന്റെ വിധി. ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് അസ്ത്ര ശസ്ത്ര വിദ്യകളില്അതുല്യനായിരുന്നു. മഹാഭാരത യുദ്ധം നടക്കുമ്പോള്അച്ഛനും മകനും പാണ്ഡവ പടയെ കൊന്നൊടുക്കി മുന്നേറുകയായിരുന്നു. ദ്രോണാചാര്യരെ തടയാന്ഒരു വഴിയും ഇല്ലെന്നായപ്പോള്ശ്രീകൃഷ്ണന്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്‍ത്ത പ്രചരിപ്പിച്ച് ദ്രോണരെ തളര്‍ത്താമെന്ന സൂത്രവിദ്യ കണ്ടെത്തി. ഇതിനായി ധര്‍മ്മ നിഷ്ഠനായ യുധിഷ്ടിരന്റെ സഹായവും തേടി. യുദ്ധത്തില്അശ്വത്ഥാമാവ് മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞ ദ്രോണാചാര്യര്പകച്ചുപോയി. സത്യസ്ഥിതി അറിയാന്സത്യവ്രതനായ യുധിഷ്ടിരനോട് അദ്ദേഹം കാര്യം തിരക്കി. അശ്വത്ഥാമാവ് മരിച്ചു എന്ന് ഉറക്കെയും, പക്ഷെ അതൊരു ആനയായിരുന്നു എന്ന് പതുക്കെയും പറഞ്ഞ് യുധിഷ്ടിരന്തന്റെ സത്യനിഷ്ഠ തെറ്റിക്കാതെ നോക്കി. മകന്മരിച്ചു എന്ന് യുധിഷ്ടിരന്പറയുന്നത് കേട്ട മാത്രയില്‍തന്നെ ദ്രോണാചാര്യര്മോഹാലസ്യപ്പെട്ടു വീണു. ഈ തക്കം നോക്കി പാഞ്ചാലിയുടെ സഹോദരന്ദൃഷ്ടദ്യുമ്ന്നന്ഓടിച്ചെന്ന് ദ്രോണരെ വധിച്ചു - അങ്ങനെ ഒരിക്കല്ദ്രോണര്അച്ഛനെ പിടിച്ചുകെട്ടിയിട്ട് അപമാനിച്ചതിന് പകരം വീട്ടി. ഈ സംഭവം അറിഞ്ഞ അശ്വത്ഥാമാവ് പക കൊണ്ട് ഭ്രാന്തനായി. ദൃഷ്ടദ്യുമ്നനെയും പാണ്ഡവരെയും കൊന്നൊടുക്കുമെന്ന് ശപഥം ചെയ്തു. യുദ്ധത്തിന്റെ അവസാന നാളുകളില്‍പാണ്ഡവരുടെ സൈനിക ക്യാമ്പില്‍രാത്രി കടന്നു കയറിയ അശ്വത്ഥാമാവും കൃപാചാര്യരും മറ്റും ദൃഷ്ടദ്യുമ്നനെയും പാണ്ഡവ പുത്രന്മാരെയും കൊന്നോടുക്കി. വിവരം അറിഞ്ഞെത്തിയ അര്‍ജ്ജുനും അശ്വത്ഥാമാവും തമ്മില്‍ഘോരയുദ്ധമായി. ഇരുവരും ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ഋഷിമാരും ദേവകളും അഭ്യര്‍ത്ഥിച്ചപ്പോള്‍അശ്വത്ഥാമാവിന്റെ തലയിലെ-നെറ്റിയിലെ- മണി പകരം വാങ്ങി ബ്രഹ്മാസ്ത്രം പിന്‍വലിക്കാന്‍അര്‍ജ്ജുനന്‍തയാറായി. പക്ഷെ, അശ്വത്ഥാമാവ് ബ്രഹ്മാസ്ത്രം അര്‍ജ്ജുനന്റെ മകന്‍അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക് ഏകലക്ഷ്യമാക്കി തിരിച്ചുവിട്ടു. അപ്പോള്‍പരീക്ഷിത്ത് ഭ്രൂണാവസ്ഥയില്‍ഉത്തരയുടെ വയറ്റില്‍ഉണ്ടായിരുന്നു. ബ്രഹ്മാസ്ത്രം ഭ്രൂണത്തെ നശിപ്പിച്ചുവെങ്കിലും ശ്രീകൃഷ്ണന്‍കുഞ്ഞിന് പുനര്‍ജന്മമേകി. അപ്പോഴാണ് കുഷ്ഠരോഗവുമായി 3000 വര്‍ഷം ഭൂമിയില്‍അലഞ്ഞു തിരിയട്ടെ എന്ന ശാപം ലഭിച്ചത്. നെറ്റിയിലെ മണി നഷ്ടപ്പെട്ടതോടെ ആശ്വത്ഥാമാവിന് പല അപൂര്‍വ സിദ്ധികളും നഷ്ടമായി .വിശപ്പും ദാഹവും വന്നു , അസുരന്മാരേയും ദാഇവങ്ങളേയും പേടിക്കേണ്ടി വന്നു. കലിയുഗ അവസാനം വരെ അശ്വത്ഥാമാവിന് ഇങ്ങനെ കഴിയേണ്ടിവരും. ചിലരുടെ വിശ്വാസം അശ്വത്ഥാമാവ് കൊടുങ്കാറ്റും ചുഴലിക്കാറ്റുമായി ഭൂമിയില്‍അവതരിക്കും എന്നാണ്. അസീഗഡിലെ പുരാതനമായ കോട്ടയ്ക്കുള്ളിലെ ശിവക്ഷേത്രത്തില്‍ദിവസവും പുലര്‍ച്ചെ അശ്വത്ഥാമാവ് എത്തി ചുവന്ന റോസാ പുഷ്പം ശിവലിംഗത്തില്‍അര്‍പ്പിക്കാറുണ്ട് എന്നാണ് മറ്റൊരു വിശ്വാസം. ജബല്‍പൂരിനടുത്തുള്‍ല ഗൌരിഘട്ടിലും അസ്വഥാമാവ് അവിടെ അലഞ്ഞു തിരിയുന്നതായി വിശ്വാസമുണ്ട്. ണെറ്റിയില്‍പുരട്ടാന്‍എണ്‍നയും മഞ്ഞളും അശ്വഥാമാവ് ചോദിക്കാറുണ്ട് എന്നും ചിലര്‍പറയുന്നു.…
K
Ka Cha Ta Tha Pa | Malayalam Podcast

1 What is democracy in view of gandhi | ജനാധിപത്യത്തെ കുറിച്ച് ഗാന്ധിജി പറഞ്ഞത്.. 0:51
0:51
Putar Nanti
Putar Nanti
Daftar
Suka
Menyukai0:51
K
Ka Cha Ta Tha Pa | Malayalam Podcast

1 ETERNALLY LOST LOVE OF BHIMA | നിത്യനഷ്ടമായി തീർന്ന ഭീമന്റെ പ്രണയം - words by sunil p ilayidom 4:36
4:36
Putar Nanti
Putar Nanti
Daftar
Suka
Menyukai4:36
ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനൻറെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലി ശപഥം നിറവേറ്റാൻ ദുശ്ശാസനൻറെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകി ഭീമൻ. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു. എന്നിട്ടും പാഞ്ചാലിയെന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രം. ഭീമൻറെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. ശക്തിയുള്ള ഒരു മകനെ കിട്ടാനായി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഗദാപ്രഹരം ഏറ്റതുപോലെയുള്ള വേദനയനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ.. ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും വാഴ്ത്തി അതിനുള്ളിൽ ഒരു മനസ്സുണ്ടെന്ന് ഏവരും മറന്നു. ഹിഡുംബി എന്ന രാക്ഷസിയിൽ പിറന്ന ഘടോൽഘചൻ എന്ന പുത്രൻ മഹാഭാരത യുദ്ധത്തിൽ മരിച്ചു വീഴുമ്പോഴും അതൊരു വാർത്ത ആവുന്നില്ല. അവിടെയും സംസാര വിഷയം അർജ്ജുന പുത്രൻ അഭിമന്യു പദ്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതാണ്. രണ്ടാമൂഴക്കാരനായ അച്ഛൻറെ മകനായതിനാൽ തൻറെ മകനും അഭിമന്യുവിനു പിന്നിലായിപ്പോയതിൻറെ വേദന. പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന് ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു. കഥാന്ത്യം വീരശൂരന്മാരായ ഭര്ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്കി. ആദ്യം സഹദേവന്,പിന്നെ നകുലന് ,പിന്നെ അര്ജുനന് ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്ജുനന് വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന് പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്ക്കുന്ന ഭീമസേനന് ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന് നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയ സൌദങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ സൃഷ്ട്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.…
K
Ka Cha Ta Tha Pa | Malayalam Podcast

1 BHEESHMA|'It is better to flame forth for one instant than to smoke away for ages|🎙sunil.p.ilayidom 5:57
5:57
Putar Nanti
Putar Nanti
Daftar
Suka
Menyukai5:57
"മുഹൂർത്തം ജ്വലിതം ശ്രേയോ ന തു ധൂമായിതം ചിരം" ശന്തനുവിന്റെയും,ഗംഗാദേവി യുടെയും പുത്രന് ദേവവ്രതന്,സത്യവ്രതന് എന്നും വിളിക്കും.നായാട്ടിനായി പോയ പിതാവ് വന്നത് ദുഖത്തോടെ.കാരണം അനുഷിച്ചു സംഗതി മനസ്സിലാക്കിയ സത്യവ്രതന് സത്യവതി എന്നാ ദാശര കന്യകയാണ് പിതാവിന്റെ ദുഃഖ ഹേതു എന്ന് മനസ്സിലാക്കി പിതാവിന്റെ ദുഖം മാറ്റാനായി പുറപ്പെട്ടു.അവകാശ പ്പെട്ട രാജ്യാധികാരവും,പിത്രുഭാവവും സത്യവതിയുടെ പിതാവിന്റെ മുന്നില്‍ സമര്‍പ്പിച്ചു പുത്രാ ധര്‍മ്മം നിറവേറ്റി.സന്തോഷവാനായ ശാന്തനു പുത്രന് വരവും നല്കി സ്വഛന്ദ മൃത്യു ഭവ ഇത്രയും തീവ്രമായി പിതാവിന് വേണ്ടി അവകാശങ്ങള്‍ എല്ലാം കൈവെടിഞ്ഞ ഒരു കഥാ പാത്രം പുരാണങ്ങളില്‍ എവിടെയും കാണില്ല.ദേവകളും മറ്റുള്ള മുനിമാരും വാഴ്ത്തി കഠിനമായ ശപഥം ചെയ്തവന് ഭീഷ്മര്‍ ധര്‍മ്മത്തില്‍ വല്ല വീഴ്ചയും വരുത്തുമായിരുന്നെങ്കില്‍ അന്നേ ദേവന്മാരും മുനിമാരും ഭീഷ്മര്‍ എന്നാ നാമം ദേവവ്രതന് കൊടുക്കില്ലായിരുന്നു ശാന്തനുവിനു സത്യവതിയില്‍ ജനിച്ച ചിത്രാംഗദന്‍ ,വിചിത്ര വീര്യന് എന്നീ കുട്ടികള്‍ മരിച്ചപ്പോള്‍ സത്യവതി ഭീഷ്മരോട് സാഹചര്യം മാറി എന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞപ്പോളും ഭീഷ്മര്‍ തന്റെ സത്യത്തില്‍ ഉറച്ചു നിന്ന്.പിന്നെ എവിടെയാണ് ഭീഷ്മരെ അധ്ര്മ്മി എന്ന് പറയാന്‍ ഇടം? പിന്നെ കാശി രാജ പുത്രിമാരുടെ കാര്യം ആണെങ്കില്‍ ഭീഷ്മര്‍ അവിടെ വിചിത്ര വീര്യനു വേണ്ടി വിവാഹാലോച്ചനക്ക് ചെന്നപ്പോള്‍ ആണ് അവിടെ സ്വയം വരം എന്ന് അറിഞ്ഞത് ഭീഷ്മര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതല്ല വന്ന സ്ഥിതിക്ക് പങ്കെടുത്തു സഹോദരന് കന്യാദാനം ചെയ്യാം എന്ന് കരുതി അതില്‍ അന്നത്തെ നാട്ടുനടപ്പിനു വിപരീതമായി ഒന്നും ഇല്ല.എല്ലാവരും ഭീഷ്മരെ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് തന്റെ കഴിവ് എന്താണെന്ന് ഭീഷ്മര്‍ കാണിച്ചു കൊടുത്തത് അതില്‍ എന്താ തെറ്റ്? വിവാഹം കഴിക്കില്ലെന്നു സത്യം ചെയ്തു പക്ഷെ അഭിമാനം പണയം വെച്ചിട്ടില്ല.ഭീഷ്മര്‍ ക്ഷത്രിയന് ആണ്.ഭീഷ്മര്‍ക്ക് സത്യം ആണ് ആധാരം അല്ലാതെഭീഷ്മാര്‍ ഒരു യോഗി ആയിട്ടില്ല അപ്പോള്‍ രാജ്യം സ്ത്രീ ഇവയോടുള്ള കാമം ആണ് ഒഴിവാക്കിയത് ബാക്കി ക്ഷത്രിയ ഗുണങ്ങള്‍ ഒഴിവാക്കിയിട്ടില്ല പിന്നെങ്ങിനെ ഭീഷ്മര്‍ അധ്ര്‍മ്മിയാകും?പിന്നെ മറ്റൊരു വാദം ഭീഷ്മര്‍ ദുരാഗ്രഹി ആയിരുന്നു മോക്ഷം കിട്ടാനായി ഉത്തരായനം വരെ കാത്തു-എന്താ ഇതിനൊക്കെ മറുപടി പറയുക? മോക്ഷത്തിനു വേണ്ടിയല്ലേ എല്ലാവരും ധര്‍മ്മങ്ങള്‍ ചയ്തു ജീവിക്കുന്നത്? അപ്പോള്‍ മോക്ഷത്തിനു ഭീഷ്മര്‍ ശ്രമിച്ചാല്‍ അത് ദുരാഗ്രഹമോ?…
K
Ka Cha Ta Tha Pa | Malayalam Podcast

1 Most beautiful place in the world ❤️|ലോകത്തിലെ ഏറ്റവും സുന്ദരമായ നാട് |🎙️സന്തോഷ് ജോർജ് കുളങ്ങര| 3:48
3:48
Putar Nanti
Putar Nanti
Daftar
Suka
Menyukai3:48
ലോകത്തിലെ ഏറ്റവും സുന്ദരമായ നാടേത് വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി...
K
Ka Cha Ta Tha Pa | Malayalam Podcast

1 The virtuous Duryodhana |ധർമ്മം വെടിയാത്ത ദുര്യോധനൻ | 🎙️സുനിൽ പി ഇളയിടം 5:57
5:57
Putar Nanti
Putar Nanti
Daftar
Suka
Menyukai5:57
എന്തായിരുന്നു ദുര്യോധനന് ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം. മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ. ഒരു പരിധിവരെയെങ്കിലും ന്യായം എന്നത് ദുര്യോധനപക്ഷത്തായിരുന്നു എന്നതാണ് സത്യം. കുരുവംശത്തിന്റെ ഭരണാധിപസ്ഥാനത്തിന് യഥാര്‍ത്ഥ അവകാശി ധൃതരാഷ്ട്രപുതനായ ദുര്യോധനന് തന്നെയായിരുന്നു. മൂത്തപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലം മാത്രമാണു അനുജനായ പാണ്ഡു ഭരാണാധികാരം കയ്യാളിയത്. പാണ്ഡവര്‍ ഒന്നുപോലും പാണ്ഡുവിന്റെ പുത്രരല്ല. അവര്‍ യമന്‍, ഇന്ദ്രന് തുടങ്ങിയ ദേവകളില്‍ നിന്നും കുന്തിക്കുണ്ടായ മക്കളാണ്. അങ്ങിനെ വരുമ്പോള്‍ അവര്‍ക്കെങ്ങിനെ രാജ്യാവകാശം ആവശ്യപ്പെടാനാകും. കുട്ടിക്കാലത്തേ ഭീമസേനനില്‍ നിന്നും കടുത്ത മര്‍ദ്ദനമൊക്കെ ഏറ്റതുമൂലം സ്വാഭാവികമായും ദുര്യോധനന് അവരോട് പകതോന്നി. മാത്രമല്ല ദ്രോണര് ഉള്‍പ്പെടെയുള്ളവരുടെ പക്ഷ പാതിത്വപരമായ ഇടപെടലുകളും ദുര്യോധനനെ വെകിളിപിടിപ്പിച്ചിരിക്കാം. ദുര്യോധനന് എന്ന വ്യക്തിത്വത്തോട് കടുത്ത ബഹുമാനം തോന്നുന്ന ഒരു മുഹൂര്‍ത്തം മഹാഭാരതത്തിലുണ്ട്. അസ്ത്രാഭ്യാസവേളയില്‍ അപമാനിതനായി തലകുനിച്ചുനിന്ന രാധേയനെ മാറോടണച്ച് എന്റെ സുഹൃത്താണിതെന്നു പറയുകയും അംഗരാജ്യാധിപനായി വാഴിക്കുകയും ചെയ്യുന്ന വേളയാണത്. കറതീര്‍ന്ന സുഹൃത് ബന്ധമാണു ദുര്യോധനന് കര്‍ണ്ണനോട് വച്ചുപുലര്‍ത്തുന്നത്. തന്റെ സഹോദരങ്ങള്‍ യുദ്ധക്കളത്തില്‍ മരണമടഞ്ഞപ്പോള്‍ പോലും പിടിച്ചുനിന്ന സുയോധനന് കര്‍ണ്ണവധമറിഞ്ഞ് പൊട്ടിക്കരയുന്നുണ്ട്. രാജ്യഭരണം നിലനിര്‍ത്തുവാനും സ്വന്തമാക്കിവയ്ക്കുവാനും ദുര്യോധനന് കാട്ടിയത് സത്യത്തില്‍ ശരിതന്നെയായിരുന്നു. സ്വന്തം രാജ്യം കാത്തു സൂക്ഷിക്കുക എന്ന കടമ മാത്രമല്ലേ രാജാവെന്ന നിലയില്‍ ദുര്യോധനന് കാട്ടിയത്. മഹാഭാരതത്തില്‍ നിറഞ്ഞു നില്ക്കുന്ന കൃഷ്ണന് പോലും പറഞ്ഞത് മാര്‍ഗ്ഗമല്ല മറിച്ച് ലക്ഷ്യമാണു പ്രധാനം എന്നല്ലേ?. അങ്ങിനെ നോക്കുമ്പോള്‍ ദുര്യോധനന് രാജ്യം കാത്തുസൂക്ഷിക്കുവാന്‍ കാട്ടിയ തത്രപ്പാടുകള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ എങ്ങിനെ ശരിയായതല്ലായിരുന്നു എന്നു പറയാനൊക്കും? ധര്‍മ്മ പക്ഷത്തുള്ളവര്‍ എന്നു പാടിപ്പുകഴ്ത്തുന്ന പാണ്ഡവപക്ഷം കുരുക്ഷേത്രത്തില്‍ ജേതാക്കളായത് അധര്‍മ്മങ്ങളുടെ ഘോഷയാത്രകളോടെയായിരുന്നു. ഭീക്ഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള മഹാരഥന്മാരുണ്ടായിരുന്ന കൌരവപക്ഷം എന്തുകൊണ്ട് യുദ്ധത്തില്‍ തോറ്റു?. പാണ്ഡവപക്ഷപാതിത്വം മൂലം ഭീക്ഷമരോ ദ്രോണരോ ഒന്നും കടുത്ത ആയുധപ്രയോഗങ്ങള്‍ നടത്തുകയോ പാണ്ഡവരാല്‍ മരണം വരിക്കുവാന്‍ സ്വയം സന്നദ്ധരാകുകയോ വഴി മനഃപ്പൂര്‍വ്വം ദുര്യോധനനെ തോല്‍പ്പിക്കുകയായിരുന്നു. ആയുധമെടുക്കാതെ നിക്ഷ്പക്ഷനായി നില്ക്കും എന്ന് പറഞ്ഞ കൃഷ്ണന് തന്നെ എത്രയാവര്‍ത്തി കൌരവരെ ചതിച്ചിരിക്കുന്നു. ജയദ്രഥവധം, കര്‍ണ്ണവധം, ദ്രോണവധം ഒക്കെ കൃഷ്ണന് കെട്ടിയാടിയ നാടകമായിരുന്നു. കൃഷ്ണസഹായമില്ലായിരുന്നുവെങ്കില്‍ പത്തുവട്ടമെങ്കിലും പാണ്ഡവര്‍ തോല്‍ക്കുമായിരുന്നു എന്നതാണു വാസ്തവം. ദ്രോണരയച്ച ആഗ്നേയാസ്ത്രത്താല്‍ വെണ്ണീറായ രഥം കൃഷ്ണന്റെ മായാ ലീലകള്‍ കൊണ്ട് യുദ്ധാവസാനം വരെ കുഴപ്പമൊന്നുമില്ലാതെ നിലനിന്നത് അര്ജ്ജുനന് യുദ്ധവിജയം ഉണ്ടാകുവാന്‍ വേണ്ടിതന്നെയായിരുന്നു. അര്‍ജ്ജുനനായി കരുതിവച്ചിരുന്ന വേല് ഘടോത്കജനു നേരേ പ്രയോഗിക്കുവാന്‍ കര്‍ണ്ണനെ നിര്‍ബന്ധിതനാക്കിയതും കൃഷ്ണന്റെ ഇടപെടലായിരുന്നു. എന്തിനേറേ ഗദായുദ്ധത്തില്‍ അരക്ക് താഴെ പ്രഹരികുവാന്‍ പാടില്ല എന്ന യുദ്ധതന്ത്രം മറന്ന് ഭീമസേനന് ദുര്യോധനന്റെ തുടയെല്ലടിച്ചുതകര്‍ത്താണ് അയാളെ വീഴ്ത്തുന്നത്. അതും കൃഷ്ണന്റെ കൃത്യമായ സൂചന കിട്ടിയതിന് പടി. എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ടെന്ന വാക്യം അക്ഷരാര്ത്തത്തില് മഹാഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു പൊയ്പറച്ചില്‍ മാത്രമാണ്. എല്ലാവരാലും എക്കാലവും തോല്‍പ്പിക്കപ്പെടുവാനായിരുന്നു ദുര്യോധനനെന്ന കൌരവന്റെ വിധി. പല രീതിയില്‍ നോക്കിയാലും ബഹുമാനിക്കപ്പെടേണ്ട പല ഗുണങ്ങളും കളിയാടിയിരുന്ന വ്യക്തിത്വമാണു ദുര്യോധനന്റേത്. കറകളഞ്ഞ മാതൃസ്നേഹമുണ്ടായിരുന്നു ദുര്യോധനനു. ഭാരതയുദ്ധം നടന്ന പതിനെട്ട് ദിനവും മുടങ്ങാതെ ദുര്യോധനന് മാതാവായ ഗാന്ധാരിയുടെ അനുഗ്രഹം തേടി ചെല്ലുമായിരുന്നു. എന്നാല്‍ മകന് വിജയാശംസകള്‍ നല്കുവാന് ആ അമ്മയും തുനിഞ്ഞിരുന്നില്ല. സൌഹൃദം എങ്ങിനെയായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു കര്‍ണ്ണനോടൊത്തുള്ള അടുപ്പം. മറ്റെല്ലാവരും കര്‍ണ്ണനെ അപമാനിച്ച് രസിച്ചപ്പോള്‍ ദുര്യോധനന് അയാളെ തന്നോട് ചേര്‍ത്തുനിര്‍ത്തുകയാണു ചെയ്തത്. ഒരു മനുഷ്യന് എന്ന നിലയില്‍ ചപലതകള്‍ പലതും ദുര്യോധനനുണ്ടായിരുന്നിരിക്കാം. എന്നാല്‍ സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്താന്‍ പരാമാവധി ശ്രമിക്കുകയും അതില്‍ പരാജയമടഞ്ഞ് യുദ്ധക്കളത്തില്‍ ധീരയോദ്ധാവായി യുദ്ധം ചെയ്ത് ചതിപ്രയോഗത്താല്‍ മരിച്ചുവീണ രാജപ്രമുഖനായിരുന്നു ദുര്യോധനന്.…
K
Ka Cha Ta Tha Pa | Malayalam Podcast

1 KARNA | Prince of the Defeated| കർണ്ണൻ| തോറ്റു പോയവരുടെ രാജകുമാരൻ -🎙️ സുനിൽ പി ഇളയിടം 5:33
5:33
Putar Nanti
Putar Nanti
Daftar
Suka
Menyukai5:33
വ്യാസമഹാഭാരതം വായിച്ചാൽ നമുക്ക് കാണാൻ കഴിയുക അർജ്ജുനന് എപ്പോഴും തുല്യനായ എതിരാളിയായി കർണ്ണനും ഉണ്ടായിരുന്നു എന്നാണ് . ആയുധാഭ്യാസം പ്രദർശന വേളയിൽ അർജ്ജുനന് സാധിച്ചതെല്ലാം കർണ്ണനും സാധിച്ചു . പാഞ്ചാലീ സ്വയംവരത്തിൽ കർണ്ണനും അർജ്ജുനനെപ്പോലെ ലക്ഷ്യം ഭേദിക്കുമായിരുന്നു. താൽക്കാലികമായുണ്ടായ ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടുണ്ട് . ദേവന്മാരെല്ലാം അർജ്ജുനന് അതിശക്തമായ ദിവ്യാസ്ത്രങ്ങൾ നല്കിയിട്ടുണ്ടായിരുന്നു . ശിവന്റെ 'പാശുപതാസ്ത്രം' പോലും അർജ്ജുനനുണ്ടായിരുന്നു . എല്ലാത്തിനുമുപരിയായി ലോകനാഥനായ ഭഗവാൻ ശ്രീകൃഷ്ണന്റെ സഹായവും അർജ്ജുനനുണ്ടായിരുന്നു . ഇത്രയൊക്കെയുണ്ടായിട്ടും ദേവന്മാർ കർണ്ണനെ ഭയന്നിരുന്നു . സ്വപുത്രനായ അർജുനന്റെ ജീവരക്ഷയെ കരുതി ഇന്ദ്രദേവൻ കർണ്ണനെ ചതിക്കുന്നതും അദ്ദേഹത്തിൻറെ കുണ്ഡലങ്ങൾ നേടിയെടുക്കുന്നതും ഇതിനു തെളിവാണ് .ഭഗവാൻ ശ്രീകൃഷ്ണന് പോലും കർണ്ണൻ അർജ്ജുനനെക്കാൾ ശക്തനാണ് എന്ന അഭിപ്രായമാണുണ്ടായിരുന്നത്. നാലുസന്ദർഭങ്ങളിൽ അത് അദ്ദേഹം അർജ്ജുനനോട് പറയുന്നുമുണ്ട് . മുൻപ് നടന്നിട്ടുള്ള ചില ഏറ്റുമുട്ടലുകളിൽ അർജ്ജുനൻ കർണ്ണനെ ജയിച്ചിട്ടും എന്തുകൊണ്ടായിരിക്കും കർണ്ണനെ ഇത്തരത്തിൽ ദേവന്മാർ ഭയന്നിരുന്നത് ? ഭഗവാൻ ശ്രീകൃഷ്ണൻ പോലും ഇത്തരത്തിൽ പറഞ്ഞുകൊണ്ടിരുന്നത് ? യുദ്ധത്തിന്റെ പതിനേഴാം ദിവസം കര്ണ്ണന് ശല്യര്‍ സജ്ജമാക്കിയ തേരില്‍ കയറി. തലേ രാത്രിയില്‍ കണ്ട ദുസ്വപ്നങ്ങള്‍ ഒരു നിമിഷം മനസ്സില്‍ മിന്നി മാഞ്ഞു. എല്ലാം അടുത്തു വന്നിരിയ്ക്കുന്നു. വിധിയെ തടുക്കാനാര്‍ക്കുമാവില്ല. അര്‍ജ്ജുനാസ്ത്രത്തെ തടുക്കുവാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ആകെ അവശേഷിച്ചിരുന്ന നാഗാസ്ത്രം അഭിമന്ത്രിക്കുമ്പോള്‍ മറവിയില്‍ നിന്ന് മന്ത്രം ചികഞ്ഞെടുക്കാന്‍ കര്ണ്ണന് ഏറെ പണിപ്പെട്ടു. നാഗാസ്ത്രം പാര്‍ത്ഥനു നേരെ വരുന്നത് കൃഷ്ണന് കണ്ടു. തന്ത്രജ്ഞനായ ആ തേരാളി രഥചക്രം രണ്ടടി ഭൂമിയിലേയ്ക്ക് താഴ്ത്തി. അര്‍ജ്ജുനന്റെ കിരീടത്തെ മുറിച്ചു കൊണ്ടു അസ്ത്രം കടന്നു പോയി. ഇതിനിടയില്‍ കര്‍ണ്ണന്റെ രഥ ചക്രം ഭൂമിയില്‍ താണു. രഥചക്രം ഉയര്‍ത്താനുള്ള ശ്രമത്തില്‍ തേരില്‍ നിന്നിറങ്ങിയ കര്ണ്ണന് ആകെ പതറി, നീതിയ്ക്ക് വേണ്ടി കേണ കര്ണ്ണന് മുന്പില് കൃഷ്ണന് അദ്ദേഹം കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത അനീതികള്‍ ഒന്നൊന്നായി നിരത്തി. മറുപടിയില്ലാതെ തൊഴു കയ്യുയര്‍ത്തിയ ആ യോദ്ധാവിന് നേരെ അര്‍ജ്ജുന ശരം പാഞ്ഞു. കര്ണ്ണന് മരിച്ചു. ആ സൂര്യ തേജസ്സ് മന്ദമായി ഭൂമിയില്‍ നിന്നുയര്‍ന്ന് ആകാശത്ത് വിലയം പ്രാപിച്ചു. സൂര്യ രശ്മികള്‍ ശീതികരങ്ങളായി. ആര്‍ക്കും സഹിയ്ക്കാന്‍ കഴിഞ്ഞില്ല ആ യുഗ പ്രഭാവന്റെ അന്ത്യം.…
K
Ka Cha Ta Tha Pa | Malayalam Podcast

1 സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന വാക്കുകൾ.. speech by santhosh george kulangara 12:34
12:34
Putar Nanti
Putar Nanti
Daftar
Suka
Menyukai12:34
മലയാളികളുടെ അഭിമാനം സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന വാക്കുകൾ..
K
Ka Cha Ta Tha Pa | Malayalam Podcast

1 Motivational speech by santhosh george kulangara (സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന 11:59
11:59
Putar Nanti
Putar Nanti
Daftar
Suka
Menyukai11:59
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ പ്രചോദനം തുടിക്കുന്ന വാക്കുകൾ
K
Ka Cha Ta Tha Pa | Malayalam Podcast

1 Santhosh george kulangaras motivational speech (സന്തോഷ് ജോർജ് കുളങ്ങരയുടെ പ്രചോദനം നൽകുന്ന വാക്കുകൾ) 12:03
12:03
Putar Nanti
Putar Nanti
Daftar
Suka
Menyukai12:03
ബഹിരാകാശ ടൂറിസ്റ്റ് കേരളക്കരയുടെ അഭിമാനം സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഏവർക്കും പ്രചോദനം നൽകുന്ന വാക്കുകൾ
Selamat datang di Player FM!
Player FM memindai web untuk mencari podcast berkualitas tinggi untuk Anda nikmati saat ini. Ini adalah aplikasi podcast terbaik dan bekerja untuk Android, iPhone, dan web. Daftar untuk menyinkronkan langganan di seluruh perangkat.